എതോ ഒരു പ്രേരണയുടെ പുറത്താണ് ഞാന്‍ ഇതു എഴുതാന്‍ ആരംഭിച്ചത്. ഒരു പരിചയവും ഇല്ലാത്ത നിങ്ങളുടെ പ്രോത്‌സാഹനവും കൂടി ആയപ്പോള്‍ എനിക്ക് കൂടുതല്‍ ആര്‍ജ്ജവം കൈവന്നപോലെ തോന്നുന്നു.
അക്ഷരങ്ങളുടെ ബാലപാഠം അഭ്യസിപ്പിച്ച ഗുരുനാഥരേയും,ബാല്യകാലസ്മരണകളില്‍ നിറഞ്ഞുനില്‍ക്കുന്ന എന്റെ കളികൂട്ടുകാരേയും,പ്രോത്‌സാഹനത്തിലൂടെ ഊര്‍ജ്ജം തന്ന നിങ്ങളേയും,എല്ലാത്തിനുമുപരി...., ഇരുളടഞ്ഞുപോയ എന്റെ മൗനനൊമ്പരങ്ങളിലേക്ക് പ്രകാശത്തിന്റെ പൂമഴ ചൊരിഞ്ഞ സ്വപ്‌നലോകത്തെ എന്റെ പ്രണയിനിയേയും ഓര്‍ത്തുകൊണ്ട് ഞാന്‍ എന്റെ തൂലിക ചരിപ്പിക്കട്ടേ.......!
