വേര്‍പാടുകള്‍ എന്നും എല്ലാവര്‍ക്കും വേദനയാണ്. പക്ഷേ ചിലര്‍ക്ക് അത് ഉയര്‍ച്ചയിലേക്കുള്ള ചവിട്ടുപ്പടികള്‍ ആകാം അതേസമയം മറ്റൊരുവന് തീവ്രദുഃഖത്തിന്റെ അഗാധ ഗര്‍ത്തത്തിലേക്കുള്ള വീഴ്ചയുമാകാം.
ഡിസംബര്‍...!!! നീണ്ട ഒരു വര്‍ഷത്തെ സുന്ദര നിമിഷങ്ങളുടെ ഓര്‍മ്മകള്‍ക്കും കൈവന്ന ഭാഗ്യങ്ങള്‍ക്കും വിട പറയാനും...,ജീവിതത്തിലേക്ക് വന്നുചേരാന്‍ ഇരിക്കുന്ന പുത്തന്‍ അനുഭവങ്ങളുടെ പുതിയ വര്‍ഷത്തെ സ്വീകരിക്കാനും ഏതാനും കുറെ ദിവസങ്ങള്‍ കൂടി മാത്രം ബാക്കി......! വേര്‍പാട് പ്രിയപ്പെട്ടവരുടെ ഉയര്‍ച്ചക്ക് വേണ്ടിയുള്ളതാണെന്ന തിരിച്ചറിവ് എന്നെ സന്തോഷിപ്പിക്കുന്നുണ്ടെങ്കിലും, ഞാന്‍ മനസ്സിലേറ്റി താലോലിച്ച മോഹങ്ങളെയും, മരിക്കാത്ത ഓര്‍മ്മകളേയും, മനഃപൂര്‍വ്വം മറന്നുകളയാന്‍ എനിക്കാവില്ല. മധുരസ്‌മരണകള്‍ ഉണര്‍ത്തുന്ന എന്റെ ഓര്‍മ്മകളുടെ കുന്നിമണിചെപ്പ് തുറക്കുകയാണ് ഞാനിവിടെ.........